ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കുഞ്ചത്തൂരിൽ കുളത്തിൽ കണ്ടെത്തി
മഞ്ചേശ്വരം (www.truenewsmalayalam.com): ഉത്തര്‍ പ്രദേശ് സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പിത്താടിയിലെ ഫര്‍ണ്ണീച്ചര്‍ ഷോപ്പില്‍ ജോലിക്കാരനായ അനില്‍കുമാറി (35) ൻറെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ ജോലി സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
ഉത്തര്‍പ്രദേശ് മധുപന്‍, കര്‍ഗരയിലെ ശിവമംഗല- ധുബാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: മമത കുമാരി. മക്കള്‍: അങ്കിത, ജ്യോതി, ബബ്ലി.
Post a Comment