JHL

JHL

അടുക്കയിൽ സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു

കുമ്പള: അടുക്കയിൽ സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ഇവിടെയുള്ള ഭജനമന്ദിരത്തിന് സമീപം മതിലിനോട് ചേർന്ന് ഒരു സംഘം അനധികൃതമായി ഷെഡ് നിർമ്മിക്കുന്നതിനിടെ ഇരുപത്തഞ്ചോളം വരുന്ന മറ്റൊരു സംഘം തടയാനെത്തിയതാണ് സംഘർഷത്തിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിച്ചത്.      സംഭവമറിഞ്ഞ് കുമ്പള എസ് ഐ സന്തോഷിന്റെ നേതൃത്വത്തിൽ സ്ഥലത്ത് മതിച്ചെത്തിയ പൊലീസ് രംഗം ശാന്തമാക്കി. തുടർന്ന് ഇരു വിഭാഗത്തിലേയും കണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെ സാമുദായിക സംഘർഷത്തിന് ശ്രമിച്ചതിന് സ്വമേധയാ കേസെടുക്കുകയായിരുന്നു.

No comments