വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം വാഹന പ്രചാരണ ജാഥ വ്യാഴാഴ്ച
വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം വാഹന പ്രചാരണ ജാഥ വ്യാഴാഴ്ച
കുമ്പള : വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക' എന്ന ക്യാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള യുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുഞ്ചത്തൂരിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ജാഥ കുമ്പളയിൽ സമാപിക്കും.
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ, ജില്ലാ ട്രഷറർ അമ്പൂഞ്ഞി തലക്കളായ്, ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗം രാമകൃഷ്ണൻ മണ്ഡലം സെക്രട്ടറി ഹമീദ് അംബാർ തുടങ്ങിയവർ പങ്കെടുക്കും
.
Post a Comment