JHL

JHL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പരാതി നൽകാതിരിക്കാൻ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസ്

ഉള്ളാൾ(www.truenewsmalayalam.com 19 JANUARY 2021):പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു എസ് ഡി പി ഐ ബ്ലോക്ക് കമ്മിറ്റി പ്രെസിഡന്റിനെതിരെ കേസ്. ഉള്ളാൾ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായ ഉള്ളാൾ സ്വദേശി സിദ്ദിഖ് (35) നെതിരെയാണ് ഉള്ളാൾ പോലീസ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്.  ഇയാൾ അമ്മയെ സഹായിക്കാനെന്ന വ്യാജേന കുട്ടിയുമായി അടുപ്പമുണ്ടാക്കി  പീഡിപ്പിച്ചെന്നാണ് കേസ്.ഇപ്പോൾ ഇയാൾ ഒളിവിലാണ്.

അതിനിടെ സംഭവത്തിൽ  പരാതി നൽകാതിരിക്കാൻ കുട്ടിയുടെ അമ്മയെ നാലംഗ സംഘം  അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഈ  സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. എസ് ഡി പി ഐ പ്രവർത്തകരായ നവാസ് ഉള്ളാൾ , നിസാമുദ്ദീൻ , ഇഫ്തികാർ, മുസ്തഫ എന്നിവർക്കെതിരെയാണ് കേസ് 

No comments