JHL

JHL

അനധൃകൃത മണൽ കടത്തിനെതിരെ ശക്തമായ നടപടിയുമായി കുമ്പള പോലീസ്

കുമ്പള(www.truenewsmalayalam.com 23 january 2021): അനധൃകൃതമായി കുമ്പള പോലീസ് സ്റ്റേഷൻെറ പരിധിയിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന മണൽ കടത്തിനെതിരെ ശക്തമായ നടപടിയുമായി കുമ്പള പോലീസ്.കോയിപ്പാടി കടപ്പുറം,നാങ്കി,മുട്ടം ,ഒളയം ,ആരിക്കാടി പി.കെ നഗർ ,ബംബ്രാണ വയൽ ,ഉളുവാർ എന്നിവിടങ്ങളിലാണ് അനധൃകൃത മണൽ കടത്ത് നടക്കുന്നത് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കുമ്പള പോലീസ് തീരുമാനിച്ചു.ഇൻസ്‌പെക്ടർ പ്രമോദിൻറെയും എസ് ഐ സന്തോഷിൻറെയും നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന ആരംഭിച്ചു.

കഴിഞ്ഞ ദിവസം മുട്ടത് അനധൃകൃത കടത്ത് നടത്തിയ ബോട്ട് ഡി.വൈ.എസ.പി യുടെ നേതൃത്വത്തിൽ തകർത്തിരുന്നു.ഇതിന്റെ ഭാഗമായി കോയിപ്പാടി,നാങ്കി എന്നിവടങ്ങളിൽ പോലീസ് പിക്കറ്റ് ഏർപ്പെടുത്തി. 

ഇന്ന് മുതൽ എല്ലാ സ്ഥലങ്ങളിലും പിക്കറ്റ് ഏർപെടുത്തടുമെന്ന് പോലീസ് അധികാരികൾ അറിയിച്ചു.

No comments