JHL

JHL

ഹയർസെക്കൻഡറി വിദ്യാർഥികളുടെ പഠനം അവതാളത്തിൽ: കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കണം -കെ എസ് യു

മൊഗ്രാൽ(truenewsmalayalam.com):  പൊതുപരീക്ഷ അടുത്തെത്തിയ സാഹചര്യത്തിൽ അധ്യാപക ക്ഷാമം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ അധ്യാപകരെ കോവിഡ്  പരിശോധന ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കെഎസ് യു മൊഗ്രാൽ മൊഗ്രാൽ യൂണിറ്റ്  പ്രവർത്തക യോഗം ആവശ്യപ്പെട്ടു.   അധ്യാപക ശ്രമം നേരിടുന്ന ജില്ലയിൽ പൊതുപരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിയിരിക്കെ അധ്യാപകരെ ഇനിയും കോവിഡ് പരിശോധനാ ജോലിയിൽ  തുടരാൻ അനുവദിക്കരുത്. ക്ലാസുകളിൽ സംശയ   ദൂരീകരണത്തിന് അധ്യാപകരുടെ അഭാവം  തടസ്സമാകുന്നുവെന്ന്  വിദ്യാർഥികൾക്കും,  രക്ഷിതാക്കൾക്കും  വ്യാപകമായ പരാതിയുണ്ട്. ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം പുന പരിശോധന നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.   യോഗം കെ എസ് യു കാസർഗോഡ് ബ്ലോക്ക് കമ്മിറ്റി  പ്രസിഡണ്ട് ഫെബിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സമീർ മൊഗ്രാൽ അധ്യക്ഷതവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നാസർ മൊഗ്രാലിന്  യോഗം സ്വീകരണം നൽകി.   ചടങ്ങിൽ റിയാസ് മൊഗ്രാൽ, കുഞ്ഞഹമ്മദ് മൊഗ്രാൽ, മുഹമ്മദ് അബ്കൊ, നിഹാൽ മൊഗ്രാൽ, മുആസ് എംഎം, ഉവൈസ്, ഷാബു കെ കെ പുറം, ഉബൈദ് കടപ്പുറം, നാഫി കടപ്പുറം, വാസിൽ കെ കെ പുറം, നിഷാദ് കടപ്പുറം, മുനീസ് മടിമുഗർ, ഷാനിബ് കടവത്ത്, ചെയ്യൂ ബദ്‌രിയാ നഗർ, അക്ബർ ചളിയങ്കോട്, ഉനൈസ് കുട്ടിയാംവളപ്പ്, നിഹാൽ നാങ്കി, ഹനീഫ് കൊപ്പളം, സുമൈസ് ബണ്ണത്തംകടവ്, റഹീസ് പേരാൽ, മാഹി ബണ്ണാത്തംകടവ്, ഷാഹിദ് നടപ്പളം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള സ്വാഗതം  പറഞ്ഞു. സ്വീകരണത്തിന് നാസർ മൊഗ്രാൽ നന്ദി പറഞ്ഞു.

No comments