JHL

JHL

കര്‍ഷക സമരത്തിന് നുസ്റത്തുൽ ഇസ്ലാം സംഘത്തിൻ്റെ ഐക്യദാര്‍ഡ്യം

ബോവിക്കാനം: ഡൽഹിയിൽ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ബാവിക്കര കുന്നിൽ നുസ്റത്തുൽ ഇസ്ലാം സംഘത്തിൻ്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനം ടൗണിൽ പ്രകടനവും ഐക്യദാര്‍ഡ്യ സദസും സംഘടിപ്പിച്ചു. മുളിയാർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഉമ്മർ ബെള്ളിപ്പാടി അധ്യക്ഷനായി. കെ.ബി മുഹമ്മദ്കുഞ്ഞി, അബ്ദുൽ ഖാദർകുന്നിൽ, മൻസൂർ മല്ലത്ത്, അബൂബക്കർ ചാപ്പ, സിദ്ധിഖ് കുണിയെരി, മുഹമ്മദ്കുഞ്ഞി ആലൂർ, ഹംസ ചോയ്സ്, ഷരീഫ് പന്നടുക്കം, അഹമ്മദ് മൂലയിൽ, അബ്ദുൽ ഖാദർ ബെള്ളിപ്പാടി, ഹമീദ് പന്നടുക്കം, മൊയിതീൻ ചാപ്പ, അബ്ബാസ് ബെള്ളിപ്പാടി, ഹമീദ് സൗത്ത്, അബ്ദുൽ റഹ്മാൻ ബെളളിപ്പാടി, ഇസ്മായിൽ കുവൈറ്റ്, ഉമ്മർ ചാപ്പ, ആസിഫ്, ഷഫീഖ്, ഇക്കു, ചെമ്മു, ഫായിസ് സംബന്ധിച്ചു.

No comments