JHL

JHL

ആർ.എസ്.എസ്. ബന്ധമുള്ളവരെ പുറത്താക്കി ബൈഡൻ ഭരണകൂടം

(www.truenewsmalayalam.com 23 january 2021) : ബൈഡൻ ഭരണകൂടത്തിന്റെ ഭാഗമായ ഇരുപതോളം ഇന്ത്യൻ വംശജരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ ചില ഇന്ത്യൻ വംശജരെ തന്റെ ഭരണ സംഘത്തിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഭരണകൂടം. ബൈഡന്റെ പ്രചാരണ ടീമിന്റെ ഭാഗമായിരുന്ന സോണൽ ഷാ, അമിത് ജാനി, എന്നിവരെയാണ് പുറത്താക്കിയത്.  ആർ.എസ്.എസ് ബി.ജെ.പി ബന്ധം കാരണമാണ് ഇരുവരെയും പുറത്താക്കിയത്. അമേരിക്കയിൽ സജീവമായ ഇന്തോ-അമേരിക്കൻ സംഘടനകളാണ് ഇവരുടെ ബന്ധം പുറത്തു കൊണ്ട് വന്നത്.  അതേ സമയം ദേവയാനി ഖോബ്രഗഡെ കേസിൽ ഇടപെട്ട ഉസ്ര സിയാ, സി.എ.എ , എൻ.ആർ.സി വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡൻ തന്റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. മതേതര ചായ്‌വുള്ള ഇൻഡോ അമേരിക്കൻ സംഘടനകളുടെ സമ്മർദം മൂലം ബൈഡൻ ടീമിൽ നിന്നും ആർ.എസ്.എസ് / ബി.ജെ.പി ബന്ധമുള്ളവരെ ഒഴിവാക്കുകയായിരുന്നു.  ആർ.എസ്.എസ് / ബി.ജെ.പി ബന്ധമുള്ളവരെ ഉൾക്കൊള്ളുന്നതിൽ ഡെമോക്രറ്റുകൾ സൂക്ഷ്മത പുലർത്തിയിരുന്നു. ഹിന്ദുത്വ പദ്ധതികളെ എതിർക്കുന്ന സംഘടനകളുടെ നിരന്തരമായ എതിർപ്പും അത്തരം ആളുകളെ ഉൾപ്പെടുത്തിയതിന്റെ പരിമിതിയുമാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണം. പ്രെസ്റ്റൻ കുൽക്കർണി, തുൾസി ഗബ്ബാർഡ് തുടങ്ങിയവരുടെ പരാജയത്തിനു ഇൻഡോ-അമേരിക്കൻ സംഘടനകളുടെ കടുത്ത എതിർപ്പ് കാരണമായിരുന്നു.  ബൈഡന്റെ യൂണിറ്റി ടാസ്ക് ഫോഴ്‌സിന്റെ ഭാഗമായിരുന്ന സൊണാൽ ഷാ 'Overseas Friends of BJP-USA' യുടെയും സംഘ് പരിവാർ പിന്തുണയോടെ നടത്തപ്പെടുന്ന ഏകൾ വിദ്യാലയയുടെ നേതാക്കളിൽ ഒരാളുടെ മകളാണ്. ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പിയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു.  തന്റെ ഭരണകൂടം ആർ.എസ്.എസ് / ബി.ജെ.പി ബന്ധമുള്ളവരെ പുറത്തു നിർത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു 19 ഇൻഡോ അമേരിക്കൻ സംഘടനകൾ ബൈഡനു കത്തെഴുതിയിരുന്നു.

No comments