JHL

JHL

ഗാന്ധി രക്തസാക്ഷിത്വ ദിനം :കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം നടത്തി

കാസറഗോഡ് (www.truenewsmalayalam.com): ജനുവരി 30 ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കാംപസ് ഫ്രണ്ട് ഏരിയ തലങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി. കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ, മധൂർ , മഞ്ചേശ്വരം , ഹൊസങ്കടി , ഉപ്പള , എന്നീ പ്രദേശങ്ങളിൽ കാംപസ് ഫ്രണ്ട് വിവിധ ഏരിയ ക്ക് കീഴിൽ പ്രതിഷേധ സംഗമവും ഗാന്ധി ഘാതകന് ചിതയും ഒരുക്കി. " ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു " എന്ന ശീർഷകത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രധിഷേധം നടന്നു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അഹമ്മദ് , ജോയിന്റ് സെക്രട്ടറി മുംസീറ ബദറുദ്ധീൻ , കമ്മിറ്റി അംഗങ്ങളായ ശിബില , ഷാനവാസ് എന്നിവർ വിവിധ ഏരിയകളിൽ നേതൃത്വം നൽകി.

No comments