ബ്രോഷർ പ്രകാശനം ചെയ്തു
കുമ്പള (www.truenewsmalayalam.com): മൊബിലൈസേഷൻ ക്യാമ്പിൻ്റെ ഭാഗമായുള്ള ബ്രൗഷർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാലിന് നൽകി നിർവഹിച്ചു. DDU GKY വിദ്യാർത്ഥികളായ മറിയമത്ത് തസ്നിയ ,ആയിഷത്ത് റുമൈസ , നജുമുനിസ, സമീറ ഫഹിം എന്നിവർ ചേർന്ന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പദ്ധതിയുടെ സ്റേററ്റ് ഹെഡ് ബൈജു ആയടത്തിൽ ക്ലാസ്സെടുത്തു . പ്രിജേഷ് പി.കെ ,എം റനീഷ ,ദീപ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു .
കുമ്പള ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടന്ന മൊബിലൈസേഷൻ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ശ്രീമതി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു .
Post a Comment