JHL

JHL

കുമ്പളയിൽ ഒരു കൂട്ടം സി പി എം പ്രവർത്തകർ മുസ്ലിം ലീഗിൽ ചേർന്നു


കുമ്പള (www.truenewsmalayalam.com) : മഞ്ചേശ്വരം നിയോജക മണ്ഡലത്തിലടക്കം ബി.ജെ.പിയുമായി പരസ്യമായി സഖ്യമുണ്ടാക്കിയ സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് കുമ്പള പഞ്ചായത്തിൽ നിന്നുളള സി.പി.എം,ഡി.വൈ.എഫ്.ഐ പ്രവർത്തകർ  ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ  ചേർന്നു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഷാളണിയിച്ച് സ്വീകരിച്ചു.

ബംബ്രാണയിൽ നിന്നുളള പത്ത് പേരും കളത്തൂരിൽ നിന്നുള്ള ഒരാളും ഇവരുടെ കുടുംബാംഗങ്ങളുമാണ്  ലീഗിൽ അംഗത്വം സ്വീകരിച്ചത്.


No comments