JHL

JHL

റോഡ് പണിയുടെ മണ്ണ് അധികൃതർ അറിയാതെ കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു


കുമ്പള: റോഡ് പുനരുദ്ധാരണ പദ്ധതിയുടെ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് എർത്ത് വർക്ക് എടുത്തപ്പോൾ ലഭ്യമായ മണ്ണ് കരാറുകാരനോ അധികൃതരോ അറിയാതെ ലോഡിന് 500 രൂപ നിരക്കിൽ വിൽക്കാനുള്ള തൽപരകക്ഷികളുടെ ശ്രമം നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം കൊടിയമ്മ ഊജാർ ജംഗ്ഷനിലാണ് സംഭവം. പതിനഞ്ച് ലോ ഡോളം മണ്ണാണ് ഇവിടെയുണ്ടായിരുന്നത്. അധികൃതർ ഇടപെട്ട് മണ്ണ് കടത്താനുള്ള നീക്കം തടയുകയും കരാറുകാരനോട് റോഡ് പുറമ്പോക്ക് സ്ഥലത്ത് മണ്ണ് കൂട്ടിയിടുവാൻ നിർദ്ധേശിക്കുകയും ചെയ്തു

No comments