JHL

JHL

വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി


 മംഗളൂരു: കുന്താപുര ശങ്കരനാരായണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം നല്‍കി നിരന്തരം ലൈംഗികചൂഷണത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശങ്കരനാരായണ സ്വദേശി പ്രദീപ് നായികി(36)നെയാണ് കുന്താപുര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നരഹരി പ്രഭാകര്‍ മറാത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രദീപ് കുറച്ചുദിവസം കല്ലുകൊത്ത് ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. പെണ്‍കുട്ടി തനിച്ചായിരുന്ന ദിവസം പ്രദീപ് ലൈംഗികചൂഷണത്തിന് വിധേയയാക്കി. വിവാഹവാഗ്ദാനം നല്‍കിയതിനാല്‍ പെണ്‍കുട്ടി പിന്നീടുള്ള ദിവസങ്ങളിലും പ്രദീപിന്റെ ഇംഗിതത്തിന് വഴങ്ങി.

പെണ്‍കുട്ടിയുമായുള്ള ബന്ധം പ്രദീപ് അവസാനിപ്പിച്ചതോടെ 2015ല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദീപിനെതിരെ ലൈംഗികപീഡനം, വിവാഹവാഗ്ദാനം നല്‍കി വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. ഈ കേസില്‍ ശങ്കരനാരായണ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ വ്യാഴാഴ്ചയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പരാതിക്കാരിയും മാതാപിതാക്കളും ഉള്‍പ്പെടെ ഒമ്പത് സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ പ്രകാശ് ചന്ദ്ര ഷെട്ടി ഹാജരായി


.

No comments