JHL

JHL

ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ച റഫീഖിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് : സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

 


കാസർകോട്: നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായ വ്യാപാരി ചെമ്മനാട് സ്വദേശി സി.എച്ച്.മുഹമ്മദ് റഫീഖ് (48) മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. റഫീഖിന്റെ ശരീരത്തിൽ ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് കാസർകോട് നഗരത്തിൽ ആൾക്കൂട്ട ആക്രമണം നടന്നത്. ദേളി സ്വദേശിയായ വ്യാപാരിയും 48 കാരനുമായ റഫീക്കാണ് മർദനമേറ്റത്. കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വച്ചാണ് സംഭവം നടന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മകന്റെ ചികിത്സയ്ക്കായി എത്തിയ 35കാരിയെ റഫീഖ് അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ആശുപത്രിയിൽനിന്ന് ഇറങ്ങിയോടി.റോഡിലുണ്ടായിരുന്ന ചിലർ റഫീഖിനെ കയ്യേറ്റം ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ കഴുത്തിനു പിടിച്ചു തള്ളുന്നതു വ്യക്തമായി കാണാം. കുഴഞ്ഞു വീണു നുരയും പതയും വന്ന് തുടങ്ങിയ റഫീഖിനെ പിന്നീട് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മക്കളോടൊപ്പം എത്തിയ കുമ്പള സ്വദേശിനിക്ക് നേരെ റഫീഖ് നഗ്നതാപ്രദർശനം നടത്തിയതായി പരാതി ഉയർന്നിരുന്നു. വ്യാപാരിയുടെ ശല്യം തുടർന്നപ്പോൾ മകന്റെ ബെൽട്ട് ഊരി വീട്ടമ്മ റഫീഖിനെ അടിക്കുകയായിരുന്നു. ആദ്യം ആശുപത്രി ജീവനക്കാരാണ് ഇയാളെ കയ്യേറ്റം ചെയ്തത്. തുടർന്ന് ഇറങ്ങിയോടിയ റഫീഖിനെ ആശുപത്രിക്ക് പുറത്തുവരെ വീട്ടമ്മ പിന്തുടർന്നിരുന്നു.പുറത്തേക്ക് ഓടി രക്ഷപെട്ട ഇയാളെ പിന്തുടർന്ന് നാട്ടുകാരും സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയ റഫീഖിനെ നാട്ടുകാർ പിന്തുടർന്ന് പിടിച്ചു. പരാതിക്കാരിയുടെ അടുത്തേക്ക് എത്തിക്കുന്നതിനിടയിൽ ചിലരുടെ മർദനം നടന്നത്. മർദനമേറ്റ് റഫീഖ് കുഴഞ്ഞുവീണതിനെ തുടർന്ന് ചിലർ പിന്മാറിയെങ്കിലും അഭിനയമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മറ്റുചിലർ മർദനം തുടർന്നു.അസ്വാഭാവിക മരണത്തിനാണ് ഇന്നലെ തന്നെ പൊലീസ് കേസ് എടുത്തത്. റഫീഖിനെതിരേ വീട്ടമ്മയുടെ പരാതിയിൽ കാസർകോട് വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മരണം നടന്നതോടെ സാമുദായിക പ്രശ്നമാക്കാൻ ശ്രമം നടന്നിരുന്നു. അതിന് മുന്നേ തന്നെ പൊലീസ് മരണത്തെ സംബന്ധിച്ച പ്രാഥമിക വിവരം പുറത്തുവിട്ടിരുന്നു. മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്


No comments