JHL

JHL

പള്‍സ് പോളിയോ നല്‍കുന്ന കുട്ടികൾക്ക് സ്വര്‍ണ്ണനാണയം സമ്മാനവുമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം.

 


(www.truenewsmalayalam)കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്‍കാന്‍ ജനുവരി 31 ന് കുമ്പള ഗ്രാമ പഞ്ചായത്തിലെ ബൂത്തുകളില്‍  എത്തിയാല്‍ രണ്ടുണ്ട് കാര്യം. പോളിയോ തുള്ളി മരുന്നിനോടാപ്പം നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണനാണയവും നേടാം. പോളിയോ ബോധവത്കരണത്തിന്റെ ഭാഗമായി കുമ്പള സി എച്ച് സിയാണ് വേറിട്ട പദ്ധതി തയ്യാറാക്കിയത്. കുമ്പളയിലെ അക്യൂര്‍ ഡയഗ്‌നോസ്റ്റിക്ക് ലാബാണ്് സ്വര്‍ണ്ണ നാണയം നല്‍കുന്നത്. പഞ്ചായത്തില്‍ അഞ്ചു വയസ്സില്‍ താഴേയുള്ള 4511 കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 40 ബൂത്തുകളും രണ്ട് മൊബൈല്‍ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. തൊട്ടടുത്ത പോളിയോ ബൂത്തുകളില്‍ നിന്നും രാവിലെ എട്ടു  മണി മുതല്‍ വൈകീട്ട് അഞ്ച്  വരെ തുള്ളി മരുന്ന് നല്‍കാം. ആരോഗ്യ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മറ്റു വളണ്ടിയര്‍ മാര്‍ മുഖേന സ്വര്‍ണ്ണ നാണയ കൂപ്പണ്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. പൂരിപ്പിച്ച ലക്കി കൂപ്പണ്‍ വാക്‌സിന്‍ നല്‍കിയശേഷം പെട്ടിയില്‍ നിക്ഷേപിക്കണം. ഫെബ്രുവരി നാലിന് നറുക്കെടുപ്പ് നടത്തി സ്വര്‍ണ്ണ നാണയം നല്‍കും. സ്വര്‍ണ്ണ നാണയ കൂപ്പണിന്റെ വിതരണോത്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. ദിവാകര റൈ പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസിന് നല്‍കി നിര്‍വ്വഹിച്ചു. 

ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ്, അക്യൂര്‍ ഡയഗ്‌നോസ്റ്റിക്ക് ജനറല്‍ മാനേജര്‍ അബ്ദുള്‍ കാദര്‍ കട്ടത്തടുക്ക, പി.എച്ച് എന്‍ എസ്.ശാരദ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ വൈഹരീഷ്, കെ.കെ ആദര്‍ശ്,പി.ആര്‍. ഒ കീര്‍ത്തന എ. ജെ.പി.എച്ച്എന്‍ സബീന, എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ് (കുമ്പള)

കുമ്പള സി.എച്ചി.സി യുടെ ആഭിമുഖ്യത്തില്‍ പള്‍സ്‌പോളിയോ തുള്ളി മരുന്ന് നല്‍കുന്ന കുട്ടികള്‍ക്ക് നറുക്കെടുപ്പിലൂടെ സ്വര്‍ണ നാണയം കൂപ്പണ്‍ന്റെ വിതരണോത്ഘാടനം മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. ദിവാകര റൈ നിര്‍വ്വഹിക്കുന്നു.


No comments