JHL

JHL

വധശ്രമമടക്കം നിരവധി കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



മഞ്ചേശ്വരം(www.truenewsmalayalam.com 21 january 2021): വധശ്രമമടക്കം നിരവധി കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച  പുലർച്ചെ രണ്ടരയോടെ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. മഞ്ചേശ്വരം സ്വദേശി ആബിദ് (25) ആണ്  മഞ്ചേശ്വരം സി ഐ  ഷൈൻ കെ.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ  പിടിയിലായത്.  എ എസ് ഐ  പ്രകാശൻ,  സീനിയർ സിവിൽ പോലീസർ സതീശൻ ,ഡ്രൈവർ പ്രവീൺ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അർദ്ധരാത്രി  വീട് വളഞ്ഞ് പിടികൂടാൻ നോക്കിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആബിദിനെ സി ഐ സംഘവും പിൻതുടർന്നു പിടിക്കുകയായിരുന്നു. കൃത്യം നടത്തി ബാഗ്ലൂർ ,ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതാണ് ആബിദിന്റെ രീതി. .ആബിദ് പിടിയിലായതോടെ മറ്റ് ക്രിമിനൽസുകൾ  അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് വിവരം.എസ് ഐ  രാഘവൻ , സി ഐ ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേശ്വരത്ത് ശക്തമായ റൈഡും പട്രോളിംഗും നടന്ന് വരികയാണ്.

No comments