JHL

JHL

കാസർകോട്ട് വൻ സ്വർണ വേട്ട കിലോക്കണക്കിന് സ്വർണവുമായി പ്രതികൾ കസ്റ്റംസിന്റെ വലയിൽ

കാസർകോട്(www.truenewsmalayalam.com 21 january 2021):  കസ്റ്റംസിൻ്റെ വൻ സ്വർണ വേട്ട. കിലോ കണക്കിന് സ്വർണം പിടികൂടിയതായാണ് വിവരം. ഏതാനും പേർ കസ്റ്റംസിൻ്റെ പിടിയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

അന്യസംസ്ഥാനക്കാരായ രണ്ട് പേർ പിടിയിലായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതിനിടയിൽ ഇത് സംബന്ധിച്ച് ഒരു വിവരവും പുറത്ത് വിടാൻ കസ്റ്റംസ് തയ്യാറായിട്ടില്ല.  

കണ്ണൂരിൽ നിന്നും കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർ എത്തിയ ശേഷം മാത്രമേ സ്വർണ വേട്ടയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് കസ്റ്റംസ് വൃത്തങ്ങൾ ട്രൂ ന്യൂസിനോട് പറഞ്ഞു.  കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയോളമായി സ്വർണ കടത്ത് സംഘത്തെ പിടികൂടാനായി കസ്റ്റംസ് വലവിരിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ സ്വർണ കടത്ത് സംഘം കസ്റ്റംസിൻ്റെ വലയിലകപ്പെട്ടത്.

No comments