JHL

JHL

ബി പി എൽ സീസൺ-11 കേരള താരം അസ്ഹറുദ്ദീൻ ലോഗോ പ്രകാശനം ചെയ്തു.

 


ഒലിവ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ബംബ്രാണ പ്രീമിയർ ലീഗ് 2021 (സീസൺ 11) ലോഗോ പ്രകാശനം കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ ഒലിവ് പ്രസിഡന്റ് സാജഹാൻ നമ്പിടി , സെക്രട്ടറി മൊയ്‌ദീൻ ബി.ടി , ട്രെഷറർ ഫസൽ ബംബ്രാണ എന്നിവരുടെ സാനിധ്യത്തിൽ നിർവഹിച്ചു, 

ഈ ഇടെ നടന്ന സയ്യദ് മുസ്താഖ് അലി ടി20 ക്രിക്കറ്റ് ടുർണമെന്റിൽ കേരളത്തിന് വേണ്ടി വേഗതയേറിയ സെഞ്ചുറി നേടി കാസറഗോടിന്റെ പേര് ലോക ഭൂപടത്തിൽ എടുത്ത് കാട്ടിയ മുഹമ്മദ് അസ്ഹറുദ്ദീൻ കാസറഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയ അനുമോദന ചടങ്ങിനിടെ ആയിരുന്നു ലോഗോ പ്രകാശനം നിർവഹിച്ചത്. 


പൗര ഗംഭീരമായ അനുമോദന ചടങ്ങിൽ കേരള റവന്യു മന്ത്രി ഇ.ചന്ദ്രശേഖർ , കസറഗോഡ് എം.പി ഉണ്ണിത്താൻ , കാസറഗോഡ് എം ൽ എ എൻ.എ നെല്ലിക്കുന്ന് ,കാസറഗോഡ് മുനിസിപ്പൽ ചെയർമാൻ ....., മുൻ ചെയർമാൻ ടി.ഇ അബ്ദുല്ല , കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രെഷറർ കെ.എം അബ്ദുൾ റഹിമാൻ , ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.എ അബ്ദുൾ കാദർ സെക്രട്ടറി നൗഫൽ തളങ്കര, ട്രെഷറർ കെ.ടി നിയാസ് , കാസറഗോഡ് പ്രെസ്സ് ഫോറം പ്രസിഡന്റ് ഷാഫി , കൂടാതെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മറ്റു ഭാരവാഹികളും , വിവിത ക്ലബ്ബുകളുടെ പ്രധിനിതികളും പങ്കെടുത്തു.

5 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബി പി എൽ സീസൺ 11 ലീഗ് മത്സരങ്ങൾ ഫെബ്രവരി രണ്ടാം വാരം ആരംഭിക്കും


No comments