എസ് എസ് എൽ സി വിദ്യാർത്ഥികളെ ഉന്നത വിജയത്തിലെത്തിക്കാൻ മൊഗ്രാൽ പുത്തൂരിൽ നൈറ്റ് ക്ലാസ്സ്
മൊഗ്രാൽ പുത്തൂർ :എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് മുന്നൊരുക്കം നടത്തുന്നതിനും ഉന്നത വിജയത്തിലെത്തിക്കുന്നതിനും പ്രദേശിക പഠനകേന്ദ്രം മൊഗ്രാൽ പുത്തൂർ മദ്റസയിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസൽ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ നൗഫൽ പുത്തൂർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അരവിന്ദൻ ,യൂത്ത് കോർഡിനേറ്റർ എം എ നജീബ്,സൈദലവി മാസ്റ്റർ,ഷഫീഖ് പീബീസ് അഷറഫ് ബെള്ളൂർ,കലന്തർ മാസ്റ്റർ മുളിയടുക്കം, റിയാസ് പഞ്ചം,ജവാദ് മൊഗ്രാൽ പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment