JHL

JHL

കുഞ്ഞു സഹോദരന്മാരുടെ മരണം; ബംബ്രാണ വിതുമ്പുന്നു

കുമ്പള (www.truenewsmalayalam.com) : എട്ടും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ മരണം ബംബ്രാണയെ കണ്ണീരിലാഴ്ത്തി. ഞായറാഴ്ച അവധി ദിവസം ആഘോഷിക്കാൻ ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സഹോരന്മാരാണ് മുങ്ങി മരിച്ചത്. ദുബായ് ഗോൾഡ് സൂക്കിലാണ് പിതാവ് ശരീഫ് ജോലി ചെയ്യുന്നത്. മരണ വിവരമറിഞ്ഞ് ശരീഫ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

 മാതാവ് തളങ്കര സ്വദേശി ഷംഷാദ്. ശരീഫ് ഷംഷാദ് ദമ്പതികൾക്ക് മൂന്ന് മക്കളാണ് . മൂത്ത കുട്ടി ഷഹലാബ് (18) പ്ലസ് ടു വിദ്യാർത്ഥിയാണ്. മരിച്ച ശഹ്‌ദാദ്  (12 ) കുനിൽ  സ്‌കൂളിൽ ഏഴാം ക്ലാസിലും ഷാസിൻ (8 ) മൂന്നാം ക്ലസ്സിലും പഠിക്കുന്നു. 




No comments