JHL

JHL

കെ എസ് ആർ ടി സി ഡ്രൈവറെ മർദ്ദിച്ചയാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു


കുമ്പള : 

കെ എസ് ആർ ടി  സി  ഡ്രൈവറെ മർദ്ധിച്ച മധ്യവയസ്കനെ കുമ്പള പോലീസ് കസ്റ്റഡിയിൽ എടുത്തു.

കേരള ആർ ടി  സി  ഡ്രൈവർ പയന്നൂർ മുണ്ടങ്ങൾ സ്വദേശി 

 കെ  രത്‌നജന്റെ  പരാതിയിലാണ്  കുമ്പള പോലീസ് കേസെടുത്തത്.    ഷിറിയയിലെ ഇസ്മായിൽ മൊയ്‌ദീൻ (42) ആണ്  പിടിയിലായത്. 

മംഗലാപുരം ഭാഗത്തു നിന്ന് കാസറഗോഡ് ഭാഗത്തേക്ക്‌ വരുകയായിരുന്ന  ബസ്സിൽ ഷിറിയ ഭാഗത്തേക്ക്‌ എത്തുമ്പോൾ ഡ്രൈവറെ കോളറിൽ കുത്തിപിടിക്കുകയും ഡ്രൈവറെ കൈ കൊണ്ട് അടിക്കുകയും  കൃത്യനിർവാഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.


No comments