JHL

JHL

ആറ്മാസ കർമ്മ പദ്ധതിയുമായി എസ്.വൈ.എസ്.തുടക്കം -21 ജില്ലാ കൗൺസിൽ ക്യാമ്പിന് സമാപനം

കാസർകോട്(www.truenewsmalayalam.com 20 january 2021): എസ്.വൈ.എസ്.കാസർകോട് ജില്ലാ  കമ്മിറ്റി ജില്ലയിലെ മുഴുവൻ കൗൺസിലർമാരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ജില്ലാ കൗൺസിൽ ക്യാമ്പ് "തുടക്കം-21"ആറ് മാസ കർമ്മ പദ്ധതിയുമായി  മൊഗ്രാൽ സമാപിച്ചു.  എസ്സ ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിക്ക് തുടക്കം കുറിച്ച് മജ്ലിസുന്നൂർ ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പതാക ഉയർത്തി. സമസ്ത ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് എം. എസ്. തങ്ങൾ മദനി ഓലമുണ്ട പ്രാർത്ഥന നടത്തി. ജില്ലാ പ്രസിഡണ്ട്  പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോടിൻ്റെ  അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് ശൈഖുന യു.എം. അബ്ദുറഹിമാൻ മൗലവി ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി  ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.സംഘടന,സംഘാടനം,സംഘാടകൻ എന്ന വിഷയത്തിലുള്ള  ക്ലാസിന്ന്  അബ്ദുൽ മജീദ് ബാഖവി തളങ്കര നേതൃത്വം നൽകി.സയ്യിദ് ഹുസൈൻ തങ്ങൾ, ചെങ്കളം അബ്ദുല്ല ഫൈസി,സിദ്ദീഖ് നദ്വിവി ചേരൂർ,  സി.കെ.കെ.മാണിയൂർ,സിദ്ധീഖ് അസ്ഹരി പാത്തൂർ, ഇ.പി.ഹംസത്തു സഅദി,  റഷീദ് ബെളിഞ്ചം, അസീസ് അഷ്‌റഫി പാണത്തൂർ, റഫീഖ് അങ്കക്കളരി, കെ.പി മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി,ഹാഷിം ദാരിമി ദേലംപാടി,ലത്തീഫ് മൗലവി ചെർക്കള,എ.ബി.ശാഫി പൊവ്വൽ, ലത്തീഫ് മൗലവി മാവിലാടം,കെ.എൻ.പി.അബ്ദുല്ല ഹാജി,റിയാസ് മൊഗ്രാൽ  തുടങ്ങിയവർ സംബന്ധിച്ചു.ക്യാമ്പിൽ  ആറ് മാസത്തെ കർമ്മ പദ്ധതി അവതരണവും അതിൻമേൽ ഗ്രൂപ്പ് ചർച്ചയും പിന്നീട് ചർച്ച കോഡീകരണവും നടന്നു. ക്യാമ്പിന് നാസർ മാസ്റ്റർ കല്ലൂരാവി അമീറും യൂസുഫ് ആമത്തല ഡെപ്യൂട്ടി അമീറുമായ സമിതി നേതൃത്വം നൽകി.എൻ.പി.എം. ഫസൽ കോയമ്മ തങ്ങളുടെ  സമാപന പ്രാർത്ഥനയോടെ ക്യാമ്പ് സമാപിച്ചു.

No comments