JHL

JHL

ഇന്ന് ദേശീയ വോട്ടർ ദിനം :ഐ ഡി കാർഡുകൾ വിതരണം ചെയ്തു

 


ഇന്ന്  ദേശീയ വോട്ടർ ദിനം :ഐ ഡി കാർഡുകൾ വിതരണം ചെയ്തു. മൊഗ്രാൽ. നിയമസഭാ - ലോക്സഭാ  വോട്ടർപട്ടികയിൽ ഏറ്റവുമൊടുവിൽ പേര് ചേർത്തവർക്ക് ദേശീയ വോട്ടർ ദിനമായ ഇന്നും  മറ്റുള്ളവർക്ക് അടുത്ത മാസം ഒന്ന് മുതലും  ഐഡി കാർഡ് ലഭിക്കും.

മൊഗ്രാൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ വോട്ടർ ദിനത്തോടനുബന്ധിച്ച് ഐഡി  കാർഡുകൾ വിതരണം ചെയ്തു.മൊഗ്രാൽ 162-ആം ബൂത്തിലെ വോട്ടറായ ടി വി എസ് റോഡിലെ സുഹൈലിന്, സ്കൂൾ ഇൻ ചാർജ് രാജേഷ് മാഷ് ഐഡി കാർഡ് നൽകിക്കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൂത്ത് ലെവൽ ഓഫീസർ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ സംബന്ധിച്ചു.


No comments