JHL

JHL

പൗരസമിതിയുടെ സമ്മർദ്ധം ഫലം കണ്ടു ; അനിശ്ചിതത്വത്തിനൊടുവിൽ കൊപ്പളം റെയിൽവേ അടിപ്പാത യാഥാർഥ്യമാവുന്നു

മൊഗ്രാൽ (www.truenewmalayalam.com): നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമം. കൊപ്പളം റെയിൽവേ അടിപ്പാത നിർമ്മാണത്തിന് തുടക്കം കുറിച്ചത്  നാട്ടുകാർക്ക് ആശ്വാസമായി. തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ രാഷ്ട്രീയ പാർട്ടികൾ വിഷയം സജീവമായി ചർച്ചയാക്കുമായിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും നിശബ്ദമാവും. ഒടുവിൽ നാട്ടുകാരുടെ   നേതൃത്വത്തിൽ പൗര സമിതി രൂപീകരിച്ച് സമരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. 
പൗര സമിതി നിരന്തരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അധികാരികളുമായി ബന്ധപ്പെടുകയായിരുന്നു. എം പി , ജില്ലാ കളക്ടർ, റെയിവേ ഡിവിഷണൽ എഞ്ചിനീയർ , കരാറുകാർ എന്നിവരിൽ ശക്തമായ സമ്മർദ്ധം ചെലുത്തി. പൗരസമിതിയുടെ നേതൃത്വത്തിൽ ഇപ്പോൾ നിർമ്മാണപ്രവർത്തനത്തിന് സഹായസഹകരണങ്ങൾ ചെയ്തുവരുന്നു.

No comments