JHL

JHL

കൊടിയമ്മ സി എച്ച് ലൈബ്രറിയുടെ കീഴിൽ പി എസ് സി പരിശീലനം തുടങ്ങും

 


കുമ്പള : കൊടിയമ്മ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന് കീഴിൽ പി എസ് സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ സജ്ജരാക്കി തൊഴിൽ ലഭ്യമാക്കുന്നതിന് പരിശീലന പരിപാടി തുടങ്ങുവാൻ ലൈബ്രറി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്ററായി മുഹമ്മദ് അനസിനെ തിരഞ്ഞെടുത്തു.

അബ്ബാസലി കെ , സഹീർ അബ്ബാസ്, മുഹമ്മദ് അനസ് കെ, എം സിദ്ധീഖ്, യൂസഫ് യു എം സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഐ മുഹമ്മദ് റഫീഖ് സ്വാഗതവും ഹാഷിർ കൊടിയമ്മ നന്ദിയും പറഞ്ഞു.


No comments