കർണാടക തെരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് ഒറ്റഘട്ടമായി മെയ് 10ന്; 13ന് ഫലമറിയാം
ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 224 സീറ്റിലേക്കാണ് മത്സരം. മെയ് 13നാണ് വോട്ടെണ്ണൽ.ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 5.21 കോടി വോട്ടർമാരാണുള്ളത്. അതിൽ പുതിയ വോട്ടർമാർ 9.17 ലക്ഷമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20ആണ്.പിൻവലിക്കാനുള്ള അവസാന തിയതി 24.
കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം വയനാട് ലോകസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
Post a Comment