സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില; മറ്റ് പഴവർഗങ്ങളുടേയും വില ഉയരുന്നു
സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില. കിലോയ്ക്ക് 150-160 രൂപയാണ് നിലവിലെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വേനൽക്കാലത്ത് നാരങ്ങാ വെള്ളത്തിനും നാരങ്ങാ സോഡയ്ക്കും ആവശ്യകാരേറെയാണ്. വേനലിൽ ചെറുനാരങ്ങ വില കുതിച്ചുരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്. നാരങ്ങയ്ക്ക് പുറമെ, തണ്ണിമത്തനും മറ്റ് പഴവർഗങ്ങൾക്കും വില കൂടുന്നുണ്ട്. ഒരു കിലോ തണ്ണിമത്തന് വില 30 രൂപയാണ്. ഓറഞ്ച് ഒരു കിലോയ്ക്ക് 100 രൂപയാണ് വില.
റമദാൻ കൂടി എത്തിയാൽ നാരങ്ങയുടെ വില കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ കൂടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്.
Post a Comment