JHL

JHL

മൊഗ്രാൽ പുത്തൂർ ടെക്നിക്കൽ സ്‌കൂൾ- എട്ടാം ക്ലാസ്സിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു


 മൊഗ്രാൽ പുത്തൂർ: ഹൈസ്കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി തൊഴിൽന് സജ്ജരാക്കുന്ന കാസറഗോഡ് മൊഗ്രാൽ പുത്തൂരിലുള്ള സർക്കാർ ടെക്നിക്കൽ  ഹൈസ്കൂളിൽ 2023-24 അധ്യയന വർഷത്തെക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്ലൂടെ അപേക്ഷിക്കാം. അപേക്ഷിക്കാവുന്ന അവസാന തിയതി ഏപ്രിൽ 4 ആണ്. 60 സീറ്റിലേക്കുള്ള കുട്ടികളെ ഏപ്രിൽ 12 ന് നടക്കുന്ന പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. സാധാരണ സ്കൂളുകളിലെ 8 , 9 , 10 ക്ലാസുകളിലെ പഠന വിഷയങ്ങൾക്കു പുറമെ സാങ്കേതിക വിഷയങ്ങളിലെ തീയറിയും പ്രാക്ടിക്കലും നൽകി എസ്എസ്എൽസിക്കു തുല്യമായ ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റും, ഇതോടൊപ്പം 8, 9 ക്ലാസ്സുകളിൽ കൂടുതൽ പ്രാക്ടിക്കലും തീയറിയും നൽകി പ്രത്യേക NSQF സർട്ടിഫിക്കറ്റും നൽകുന്നു. ഇവിടുന്ന് പഠിച്ചു ഇറങ്ങുന്ന കുട്ടികൾക്ക് പോളിടെക്‌നിക് പ്രവേശനത്തിന് 10% പ്രത്യേക സംവരണം ലഭിക്കുന്നുണ്ട്

No comments