JHL

JHL

കല്ലങ്കൈ എഎൽപി സ്കൂളിൽ വായനാനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികളും, രക്ഷിതാക്കളും.


 കല്ലങ്കൈ. കഥകൾ ചൊല്ലി  പാട്ട് പാടി വായനാനുഭവങ്ങളും പങ്കു വച്ചു കൊണ്ട് അവതാരകൻ സന്തോഷ് സക്കറിയ മാസ്റ്റർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരഞ്ഞെടുത്ത കുട്ടികളോടും രക്ഷിതാക്കളോടും സംവേദിച്ചു.

വിവിധ വിഷയങ്ങളെക്കുറിച്ച് കഥകളും കവിതകളും തയ്യാറാക്കി അവതരിപ്പിച്ച് കുട്ടികളും രക്ഷിതാക്കളും ഉത്സവലഹരിയിൽ

പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം  സർട്ടിഫിക്കറ്റുകൾ നൽകി.

പായസ മടക്കമുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി കല്ലങ്കൈ എ എൽ പി സ്കൂൾ ആഥിത്യമരുളി.

3 മണിയോട് കൂടി പരിപാടിക്ക് തിരശ്ശീല വീണു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  പ്രമീള മജലിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സമീറ ഫൈസൽ ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുധ ടീച്ചർ സ്വാഗതം പറഞ്ഞു.  ഡയറ്റ് അദ്ധ്യാപകനും സാഹിത്യകാരനുമായ സന്തോഷ് സക്കറിയ  മുഖ്യാതിഥിയായിരുന്നു.

പ്രകാശൻ .ടി

ബി.പി.സി. കാസറഗോഡ്, ബി.ആർ.സി,

സ്കൂൾ മാനേജർ കെ.സി. ഇർഷാദ്

വാർഡ് മെമ്പർ

മല്ലിക,

പി.ടി.എ. വൈസ് പ്രസിഡണ്ട് ശിഹാബുദ്ധീൻ ,

ഒ എസ് എ സെക്രട്ടറി ഹമീദ് കാവിൽ ,

മദർ പി.ടി.എ.  പ്രസിഡണ്ട് റസീന എന്നിവർ ആശംസകൾ നേർന്നു. സി.ആർ സി കോർഡിനേറ്റർ ശാഹിദ് പരിപാടികൾ നിയന്ത്രിച്ചു.

പി.ഇ.സി.സെക്രട്ടറി അനസൂയ നന്ദി പറഞ്ഞു.

No comments