കാഞ്ഞങ്ങാട് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി, വെട്ടിപ്പരിക്കേൽപ്പിച്ചു
കാസർകോട്: മാവുങ്കാലിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞ് നിർത്തി വെട്ടി. കൊടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.
ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment