JHL

JHL

മൊഗ്രാൽ ജി വി എച് സ്കൂളിന് അക്കാദമിക മികവിന് അവാർഡ്.


 കുമ്പള സബ് ജില്ലയിലെ ഈ വർഷത്തെ അക്കാദമിക രംഗത്തെ മികച്ച പ്രവർത്തനത്തിന് മൊഗ്രാൽ ജി വി എച് സ്കൂളിലെ ഹൈ സ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അയ്യായിരം രൂപയും ഫലകവും സമ്മാനമായി ലഭിക്കും. sslc പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള തീവ്രപരിശീലനത്തിന് പ്രത്യേകം തയ്യാറാക്കി നടപ്പാക്കിയ ഫോക്കസ് '23, വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാൻ അവധി ദിവസങ്ങളിൽ നടത്തിയ സ്പെഷ്യൽ കോച്ചിംഗിന്റെ ഗുണഫലങ്ങൾ, മൊഗ്രാൽ മികവ് എന്ന പേരിൽ സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടി ശില്പശാല നടത്തി തയ്യാറാക്കി പ്രയോഗത്തിൽ വരുത്തിയ വാർഷിക കർമ പദ്ധതി എന്നിവയാണ് മൊഗ്രാൽ സ്കൂളിനെ ഈ അവാർഡിന് അർഹമാക്കിയത്

No comments