JHL

JHL

ജെ എച്ച് എൽ ബിൽഡേഴ്‌സ് കൂടുതൽ സൗകര്യങ്ങളോടെ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭജിച്ചു


 കുമ്പള : കുറഞ്ഞ കാലം കൊണ്ട് നിർമ്മാണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച ജെ എച്ച് എൽ ബിൽഡേഴ്‌സ് ആൻഡ് ഇൻറ്റീരിയേഴ്സ് കൂടുതൽ സൗകര്യങ്ങളോടെ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. കുമ്പള മീപ്പിരി സെന്റർ രണ്ടാം നിലയിൽ ആണ് ഓഫീസ് പ്രവർത്തിക്കുന്നത്. 

പ്ലാൻ, ത്രീ ഡി എലിവേഷൻ, വല്യേഷൻ സർട്ടിഫിക്കറ്റ്, എസ്റ്റിമേറ്റ് , ബിൽഡിങ് പെർമിറ്റ് , റഗുലറൈസേഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. 

വീടോ കൊമേർഷ്യൽ ബിൽഡിങ്ങോ  അപ്പാർട്ട്മെൻറ് തുടങ്ങിയ എന്ത് നിർമാണ പ്രവർത്തനങ്ങളും പ്ലാൻ തയ്യാറാക്കുന്നത് മുതൽ എല്ലാ സേവനങ്ങളും വളരെ ഉത്തരവാദിത്തത്തോടെ ചെയ്തുകൊടുക്കുന്നു. 

പഴയ വീട് പുത്തൻ ഡിസൈനിലേക്ക് മാറ്റിയെടുക്കാൻ പ്രത്യേക സൗകര്യവും ജെ എച്ച് എൽ ബിൽഡേഴ്സിൽ ലഭ്യമാണ്.  സൂപ്പർ വിഷൻ കോൺട്രാക്ട് വ്യവസ്ഥയിൽ വീട് നിർമ്മാണം പൂർണ്ണമായി ഏറ്റെടുത്ത് നടത്തുന്നു. സൂപ്പർ വിഷനിൽ നിർമ്മാണം നടത്തുമ്പോൾ ക്ലയൻസിന് കൃത്യമായ കണക്കുകൾ പി ഡി എഫ് ആയി അയച്ചു കൊടുത്ത് നിർമ്മാണ പ്രവർത്തനം സുതാര്യമാക്കുന്നു. വിദേശത്തും ദൂരദിക്കുകളിലുമുള്ള ക്ലയൻസിനു സ്വന്തം നിലയിൽ നിർമ്മാണം നടത്തുന്ന ഒരു പ്രതീതി ലഭിക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുന്നു. 

കൂടാതെ പുതുതായി പഠനം പൂർത്തിയാക്കി പുറത്ത് വരുന്ന സിവിൽ എഞ്ചിനിയർ  B Tech, ആർക്കിടെക്റ്റ് B Arch, പോളിടെക്‌നിക് ബിരുദ ധാരികൾക്ക് ഇന്റേൺഷിപ്പ് സൗകര്യവും ഇവിടെ ലഭ്യമാണ്.

No comments