JHL

JHL

ദേശീയപാതയിൽ മൊഗ്രാൽ ടൗണിലെ "വളവ് ''അപകട ഭീഷണി ഉയർത്തുന്നു.


 മൊഗ്രാൽ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മൊഗ്രാൽ ടൗൺ അണ്ടർ പാസേജിന്റെ ജോലി നേരത്തെ പൂർത്തിയാക്കിയതിനാൽ  ടൗണിലെ വളവ് അപകട ഭീഷണി ഉയർത്തുന്നു.


 ഇരു ഭാഗങ്ങളിൽ നിന്നുമായി അതിവേഗതയിൽ വരുന്ന വാഹനങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇവിടെ ഇതിനകം തന്നെ 2 ഇരു ചക്ര വാഹനങ്ങളും, ഓട്ടോറിക്ഷയും, കാറും അപകടത്തിൽ പെട്ടിരുന്നു. വേഗത നിയന്ത്രിക്കാനുള്ള ബോർഡുകളോ മറ്റോ ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ  സ്ഥാപിച്ചിട്ടുമില്ല. വളവിന് സമീപത്തു തന്നെയാണ് രണ്ട് ബസ്റ്റോപ്പുകൾ ഉള്ളത്.


 അണ്ടർ പാസേജിന്റെ ഇരു ഭാഗങ്ങളിലുമായി വാഹനങ്ങൾക്ക് കടന്ന് പോകാൻ വൺവേ സംവിധാന സൗകര്യം ഒരുക്കിയാൽ അപകടസാധ്യത ഒഴിവാക്കാനാ കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

No comments