മോദി സമുദായത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് രണ്ടു വർഷം തടവ്.
ന്യൂഡൽഹി: മോദി സമുദായത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് രണ്ടു വർഷം തടവ്. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകത്തിലെ കോളാറിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മോദി സമുദായത്തെതിരേയുള്ള രാഹുലിന്റെ പരാമർശം. എല്ലാ കള്ളൻമാരുടെയും പേരിൽ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് വലിയ വിവാദമായത്. ഇത് മോദി സമുദായത്തിൽപ്പെട്ടവർക്ക് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
കേസിൽ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേൾക്കാൻ രാഹുലും ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
Post a Comment