സംസ്ഥാനത്തെ പോക്സോ കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവെന്ന് റിപ്പോർട്ട്. രണ്ടുവർഷത്തിനിടെ ആയിരത്തിലധികം കേസുകളാണ് വർധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവെന്ന് റിപ്പോർട്ട്. രണ്ടുവർഷത്തിനിടെ ആയിരത്തിലധികം കേസുകളാണ് വർധിച്ചത്. ലോക്ഡൗൺ കാലത്താണ് കുട്ടികൾ ഏറ്റവും കൂടുതൽ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളിൽ വ്യക്തമാകുന്നു.2020-ൽ 3056 പോക്സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
2021-ൽ ഇത് 3559 എണ്ണമായും 2022-ൽ 4586 ആയും ഉയർന്നു. ലോക്ഡൗൺ കാലത്ത് മാത്രം പ്രായപൂർത്തിയാകാത്ത 46 പെൺകുട്ടികൾ പീഡനത്തിനിരയായി ഗർഭിണികളായി. ഇതിൽ 23 പേർ പ്രസവിക്കുകയും ചെയ്തു.
കുട്ടികൾ വീടുകളിൽ തന്നെ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് കൂടുതൽ ലൈംഗികാതിക്രമങ്ങളുണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. വീടിനകത്തുപോലും കുട്ടികൾ സുരക്ഷിതരല്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
Post a Comment