ദന്തരോഗ നിർണ്ണയ ക്യാമ്പ് നടത്തി
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ആരിക്കാടിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികളിലെ ദന്താരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കെ.എം.എ.യു.പി സ്ക്കൂളിൽ വദനാരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുമ്പള 1-)0 വാർഡ് മെമ്പർ അൻവർ ഹുസൈൻ അദ്ധ്യക്ഷം വഹിച്ചു കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ആരിക്കാടി മെഡിക്കൽ ഓഫീസർ ഡോ. സ്മിത പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് പുഷ്പ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, എന്നിവർ ആശംസ അർപ്പിച്ചു. ദന്തരോഗ നിർണ്ണയ വിദഗ്ദരായ ഡോ. റമീസ് അഹമ്മദ്, ഡോ. അഞ്ജല നസ്നീം എന്നിവർ കുട്ടികളെ പരിശോധിച്ചു. ദന്തരോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്ത 119 കുട്ടികളിൽ 44 കുട്ടികൾക്ക് വിവിധ ദന്തക്ഷയ നിർണ്ണയം നടത്തി. ഡെന്റൽ ക്ലിനിക്കൽ സേവനം പ്രയോജനപ്പെടുത്തുന്നതിന് റഫർ ചെയ്തു. ആമുഖ ഭാഷണത്തോടെ ക്യാമ്പിന് കുമ്പള സി.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ബാലചന്ദ്രൻ സി.സി. സ്വാഗതവും ആരിക്കാടി പി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 നൂർജഹാൻ നന്ദിയും പറഞ്ഞു. ജെ.എച്ച് . ഐ മാരായ ആദേശ്, ആദിത്യൻ, പി.എച്ച്.സി നഴ്സിംഗ് സ്റ്റാഫ് റഹ്മത്ത് ആശവർക്കർമാരായ, സൗമ്യ ജയലക്ഷ്മി. എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
Post a Comment