JHL

JHL

കാസറഗോഡ് ആൾതാമസമില്ലാത്ത വീട്ടിൽ നിരോധിത നോട്ടുകൾ; കണ്ടെത്തിയത് അഞ്ച് ചാക്കുകളിലായി 1000 രൂപ നോട്ടു കെട്ടുകൾ


 കാസർകോട്: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ പിടികൂടി. കാസർകോട് ബദിയെടുക്കയിലാണ് സംഭവം. വലിയ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിച്ച 1,000 രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്.

മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ദിവസങ്ങൾക്ക് മുമ്പ് സംശയാസ്പദമായ രീതിയിൽ രാത്രി വീട്ടിലേക്ക് വാഹനങ്ങൾ വരുന്നത് കണ്ടുവെന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കർണാടകയിനിന്ന് കൊണ്ടുവന്നതാണെന്നാണ് പൊലീസിൻ്റെ സംശയം.

കർണാട തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന കർശനമാക്കിയതിനാൽ കുറച്ചുകാലം നോട്ടുകൾ സൂക്ഷിച്ചതിനു ശേഷം പിന്നീട് കൊണ്ടുപോകാനായിരിക്കും ഇവരുടെ നീക്കമെന്നാണ് പൊലീസിൻ്റെ സംശയം

No comments