മഅദനിക്ക് നീതി പിഡിപി പന്തം കൊളുത്തി പ്രകടനം ഇന്ന് വൈകുന്നേരം ഉപ്പളയിൽ
ഉപ്പള.. പീഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യവസ്ഥാ വളരെ പ്രയാസകരമായി തുടരുന്ന ഈ സാഹചര്യത്തിൽ മഅദനിയേ ഉടൻ കേരളത്തിൽ എത്തിച്ചു വിദഗ്ധ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പിഡിപി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ ഭാഗമായി പിഡിപി മഞ്ചേശ്വരമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 18ന്ന് വൈകിട്ട് 6മണിക്ക് ഉപ്പള ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തും എന്ന് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു ഭരണകൂട ഭീകരതയുടെ ഇരയായി നിരന്തരം നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ മനുഷ്യാവകാശത്തിന്റെ നിലയ്ക്കാത്ത ശബ്ദം അബ്ദുൾ നാസർ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയിട്ടുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം എന്ന് നേതാക്കൽ അഭ്യർത്ഥിച്ചു
Post a Comment