മൊഗ്രാൽ പുത്തൂരിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു.
കുമ്പള: മൊഗ്രാൽ പുത്തൂരിൽ പോത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പോത്തിനെ കൊണ്ടു വന്ന് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ഇയാൾക്ക് കുത്തേറ്റത്. അടിവയറ്റിൽ കുത്തേറ്റ് പിടഞ്ഞ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിക്കു വച്ചാണ് മരണം സംഭവിച്ചത്.
ഇടഞ്ഞ പോത്ത് ദേശിയ പാതയിലൂടെ മൊഗ്രാലിൽ എത്തി കടകളും നിരവധി വാഹനങ്ങളെയും മറ്റും കുത്തിമറിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. കാസർകോട്ട് നിന്നും എത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ തളച്ചു. പരിക്കേറ്റവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment