റംസാനിൽ റിലീഫ് പ്രവർത്തനം ഊർജ്ജിതമാക്കും
കാസർകോട്: കാസറഗോഡ് നഗരസഭാ ഖാസിലൈൻ ഇരുപത്തി നാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ റിലീഫ് പ്രവർത്തനം ഊർജ്ജിതമാക്കാൻ വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
യോഗത്തിൽ മുഹമ്മദ് അഷ്‌റഫ് കെ എച് അധ്യക്ഷം വഹിച്ചു .
റിലീഫ് വിതരണത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം കാസറഗോഡ് നഗരസഭാ ചെയർമാൻ അഡ്വ വി എം മുനീർ നിർവ്വഹിച്ചു.
മഹ്‌മൂദ് എ എസ് , ഗഫൂർ ഊദ് , അബ്ദുൽ ഹകീം , നവാസ് ഊദ് , ശിഹാബ് ഊദ് , ഫർഹാൻ മഹ്മൂദ് എന്നിവർ പ്രസംഗിച്ചു . ഇഖ്ബാൽ എൻ എ സ്വാഗതവും , അഹമ്മദ് മുസമ്മിൽ നന്ദിയും പറഞ്ഞു.
Post a Comment