JHL

JHL

കുമ്പള ഹെൽത്തി കേരള പരിശോധന


 കുമ്പള ആരിക്കാടി ആരോഗ്യ കേന്ദ്രങ്ങളുടെ സംയുക്ത പരിശോധനയിൽ കുമ്പളയിലെ ഹോട്ടൽ, കൂൾ ബാർ | ഐസ്ക്രീം | തട്ടുകട തുടങ്ങി ആഹാര വ്യവഹാര സ്ഥാപനങ്ങളുടെ ശുചിത്വ പരിശോധനയിൽ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പാകം ചെയ്ത ഭക്ഷണ വസ്തുക്കൾ ശീതീകരണിയിൽ സൂക്ഷിക്കുന്നത്; കാലാവധി കഴിഞ്ഞ പാൽ ഉത്പന്നങ്ങൾ എന്നിവയാണ് പിടികൂടി നശിപ്പിച്ചത് എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിഷ്ക്കർഷിച്ചു. കോട് പബോർഡ് . ലൈസൻസ് എന്നിവ നിർബന്ധമായും വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനം കാണത്തക്കവിധം പ്രദർശിപ്പിക്കേണ്ടതാണ്. ഭക്ഷണം - ശീതള പാനീയങ്ങൾ കാറ്റിറിംഗ് തുടങ്ങി സ്ഥാപനങ്ങൾ കുടിവെള്ള പരിശോധനക്ക്  വിധേയമാക്കി ഉപയോഗ യോ ഗ്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഹോട്ടലുകളിൽ കുടിക്കുന്നതിന് ചുടുവെള്ളമാണ് വിതരണം ചെയ്യേണ്ടത് എന്നും ആരോഗ്യ അധികൃതർ അറിയിച്ചു . ജില്ലയിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുളളതിനാൽ ആഹാരം,  വെള്ളം, പരിസര ശുചിത്വം എന്നിവയിൽ വിട്ടുവീഴ്ച്ചപാടില്ലെന്നും അത്തരക്കാർക്കെതിരെ പിഴ .ശിക്ഷാ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ  അറിയിച്ചു . പരിശോധനക്ക് ഹെൽത്ത് ഇൻ പ്പെക്ടർ ഇൻ ചാർജ് ബാലചന്ദ്രൻ സി.സി നേതൃത്വം നല്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദർശ് കെ കെ അഖിൽ കാരായി ആദേശ് ആദിത്യൻ വിൽഫ്രഡ് എന്നിവർ പരിശോധന സ്ക്വാഡിൽ അംഗങ്ങളായി. ഉണ്ടായി.

No comments