JHL

JHL

പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ’; ചോദ്യ പേപ്പറില്‍ പരിഹാസവുമായി പി.കെ അബ്ദുറബ്ബ്


 ഒന്നാം വർഷ ഹയർ സെക്കന്‍ററി  പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചുവന്ന മഷിയിൽ അച്ചടിച്ചതില്‍ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്. ചോദ്യ പേപ്പര്‍  പച്ചമഷിയാവാത്തത് ഭാഗ്യമെന്നും  അല്ലെങ്കിൽ താൻ രാജി വെക്കേണ്ടി വന്നേനെ എന്നും അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

‘പ്ലസ് വൺ പരീക്ഷയുടെ ചോദ്യ പേപ്പര്‍ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്നു. എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്’- അബ്ദു റബ്ബ് കുറിച്ചു.

ഒന്നാം വർഷ ഹയര്‍ സെക്കന്‍ററി വിദ്യാർഥികളുടെ ചോദ്യ പേപ്പറിലാണ്  വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം. സാധാരണയായി കറുത്ത മഷിയിലാണ് ചോദ്യങ്ങള്‍ പ്രിന്‍റ് ചെയ്യാറാള്ളത്. ഇക്കുറി ചുവപ്പ് നിറത്തിലാണ് ചോദ്യ പേപ്പര്‍ അച്ചടിച്ചെത്തിയത്.  ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചപ്പോള്‍  ചുവപ്പിനെന്താണ് കുഴപ്പമെന്നും അതൊരു പ്രശ്നമായി എടുക്കേണ്ടതില്ല എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

No comments