"മോദി അദാനി കൂട്ടുകെട്ട് - ഹിൻഡൻബർഗിലൂടെ അഴിഞ്ഞു വീഴുന്ന പൊയ് മുഖങ്ങൾ" വെൽഫെയർ പാർട്ടി ജനകീയ വിചാരണ വെള്ളിയാഴ്ച കുമ്പളയിൽ
കുമ്പള : "മോദി അദാനി കൂട്ടുകെട്ട് - ഹിൻഡൻബർഗിലൂടെ അഴിഞ്ഞു വീഴുന്ന പൊയ് മുഖങ്ങൾ" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കാസറഗോഡ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകുന്നേരം കുമ്പളയിൽ നടത്തുന്ന ജനകീയ വിചാരണ വെൽഫെയർ പാർട്ടി സംസ്ഥാന പ്രെസിഡൻറ് റസാക്ക് പാലേരി ഉദ്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് പരിപാടി നടക്കുക. ജില്ലാ പ്രെസിഡൻറ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിക്കും.എഫ് ഐ ടി യു കർണ്ണാടക നേതാവ് അബ്ദുൽ ഖാദർ കാക്കുഞ്ചേ, എഫ് ഐ ടി യു സംസ്ഥാന പ്രെസിഡന്റ്
സി എച്ച് മുത്തലിബ്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രെട്ടറി
ടി കെ അഷ്‌റഫ്, ട്രഷറർ
മഹമൂദ് പള്ളിപ്പുഴ, ജില്ലാ സെക്രെട്ടറി സി എച്ച് ബാലകൃഷ്ണൻ ,ജില്ലാ വൈസ് പ്രെസിഡന്റ് മജീദ് നരിക്കോടൻ, എഫ് ഐ ടി യു ജില്ലാ പ്രെസിഡന്റ് ഹമീദ് കക്കണ്ടം,വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രെസിഡന്റ് സാഹിദ ഇല്യാസ്, ഫ്രറ്റെണിറ്റി ജില്ലാ പ്രെസിഡന്റ് സി എ യൂസഫ് തുടങ്ങിയവർ സംബന്ധിക്കും.
Post a Comment