JHL

JHL

കൈകമ്പയിൽ അടിപ്പാത അനുവദിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.


 ഉപ്പള : ദേശീയപാത66ന് കുറുകെ കൈകമ്പ ജംഗ്ഷനിൽ അടിപ്പാത അനുവദിക്കാൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യം ശക്തമാകുന്നു. തീരെ പ്രസക്തമല്ലാത്ത  സ്ഥലങ്ങളിൽ പോലും അടിപ്പാട് അനുവദിച്ച അധികാരികൾ കൈകമ്പയെ അവഗണിച്ചതിലാണ് ജനങ്ങളിൽ അമർഷം പുകരുന്നത്. അന്തർ സംസ്ഥാന റോഡ് കൂടിച്ചേരുന്ന സ്ഥലമായതിനാൽ അടിപ്പാത അനുവദിക്കുമെന്ന വിശ്വാസത്തിൽ ആയിരുന്നു നാട്ടുകാർ. ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനത്തിന് അധികാരികളിൽ നിന്ന് ലഭിച്ച നിഷേധ മറുപടിയാണ് ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക് നീങ്ങാൻ തയ്യാറായത്.  ഇതേ തുടർന്നുള്ള പ്രകടനവും ധർണ്ണ സമരവുമാണ് കൈകമ്പ യിൽ നടന്നത്. ധർണ്ണ സമരം ബിജെപി നേതാവ് ശ്രീ അശോക് കുമാർ ഹോള്ള ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ അശോക് ധീരജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഹനീഫ് പി കെ, സത്യൻ സി ഉപള , ബിജു റായ്, ഹരീഷ് കുമാർ ഷെട്ടി, റസാഖ് ചിപ്പാർ, സുൽഫി കയ്യർ, രാഘവ ചേരാൾ , മെഹ്മൂദ് കൈകമ്പ, സലീൽ മാഷ്,അസിസ് കളായി, അഷ്‌റഫ്‌ ബഡാജേ, അയൂബ് ഹാജിമലങ്, സാദിഖ് ചെറുഗോളി, മെഹ്മൂദ് സീഗന്റടി,നാസർ കരൂർ, അബൂബക്കർ വടകര,  റഫീഖ് ഫിർദൗസ് നഗർ,സിദ്ദിഖ് കൈകമ്പ സ്വാഗതവും,  റഫീഖ് മാഷ് പൈവലിഗെ നന്ദിയും പറഞ്ഞു.

No comments