JHL

JHL

സാർവദേശീയ വനിതാ ദിനാഘോഷം കെ പി ഒ എ, കെ പി എൽ ഒ എഫ്, ഹെൽത്ത് മാൾ, ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സംയുക്തമായി ഗവ. മഹിളാ മന്ദിരത്തിൽ ഡി വൈ എസ് പി സുനിൽ കുമാർ ഉൽഘാടനം ചെയ്തു


 കാസറഗോഡ് : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ , ഹെൽത്ത് മാൾ, ആപിസ് പാരാമെഡിക്കൽ ഇൻസ്റ്റി റ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ  വനിതാ ദിനത്തിൽ  പരവനടുക്കം ഗവ. മഹിളാ മന്ദിരത്തിൽ വെച്ചു വനിതാ ദിനാഘോഷവും മെഡിക്കൽ ക്യാമ്പിന്റെയും ഉൽഘാടനം  ബേക്കൽ സബ് ഡിവിഷണൽ ഡി വൈ എസ് പി സുനിൽ കുമാർ  നിർവ്വഹിച്ചു. 

കെ പി ഒ എ സംസ്ഥാന നിർവാഹക സമിതി അംഗം ലീല കെ അദ്ധ്യക്ഷത വഹിച്ചു.

അന്തേവാസികൾക്ക് ഡോക്ടറുടെ പരിശോധനയും വസ്ത്രങ്ങൾ, മരുന്ന്, ഭക്ഷണം, എഫ് എ ബോക്സ് എന്നിവ വിതരണം ചെയ്യുകയും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

കാസറഗോഡ് വനിതാ സ്റ്റേഷൻ ഇൻസ്പെക്ടർ പി ചന്ദ്രിക, എസ് ഐ  ശരണ്യ എം വി , കെ പി എ സംസ്ഥാന കമ്മിറ്റി അംഗം പ്രസീത പി പി , മഹിളാ മന്ദിരം സൂപ്രണ്ട് ജിഷ, ഹെൽത്ത് മാൾ സി എം ഒ ഡോ. രാജമോഹനൻ, കെ പി ഒ എ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ , സെക്രട്ടറി എ പി സുരേഷ് , ഫൈസൽ ഹെൽത്ത് മാൾ, കെ പി എൽ ഒ എഫ്  ജില്ലാ പ്രസിഡണ്ട് ഫാസിൽ പി, സെക്രട്ടറി സുനിൽ കുമാർ , വൈ.പ്രസിഡണ്ട് അബൂയാസർ കെ പി , എക്സിക്യുട്ടീവ് മെമ്പർമാരായ സുപ്രഭ, ലത ജഗന്നാഥ് എന്നിവർ പങ്കെടുത്തു.

കെ അജിത സ്വാഗതവും കെ പി വി രാജീവൻ നന്ദിയും പറഞ്ഞു.

No comments