ഹൊസങ്കടി ബൈക്ക് അപകടം. വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതരം
കുമ്പള(www.truenewsmalayalam.com): ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മ കോളജ് പ്ലസ് ടു വിദ്യാർത്ഥി കുഞ്ചത്തൂർ കൽപന ഹൗസിൽ ഉമർ ഫാറൂഖ് - അസ്മ ദമ്പതികളുടെ മകൻ മുഹമ്മദ് ആദിൽ (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച ജി.എച്.എസ്.എസ് ഷിറിയയിൽ ഭാഷ പരീക്ഷ കഴിഞ്ഞ് സഹപാഠിയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഹൊസങ്കടിക്കടുത്തു വച്ച് ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന ഊരാളുങ്കൽ കമ്പനിയുടെ ട്രക്കു വണ്ടിയിൽ ഇടിക്കുകയായിരുന്നു.
മുഹമ്മദ് ആദിൽ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ചത്തൂർ കലന്തർഷ കോട്ടേജിൽ ഉബൈദുല്ലയുടെ മകൻ അർഷാദ് അലി (18) യെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment