JHL

JHL

വിദ്യാർത്ഥികൾക്ക് നാവ്യാനുഭവം പകർന്ന് സർഗോത്സവം 2023 മൊഗ്രാലിൽ സമാപിച്ചു ജി വി എച്ച് എസ് മൊഗ്രാലിൽ നടന്ന സർഗോത്സവം 2023 വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.


 ആടിയും പാടിയും

രണ്ടു പകലുകളും ഒരു രാത്രിയും സ്കൂളിൽ തന്നെ താമസിച്ച്   പ്രാഥമിക തലത്തിലെ വിദ്യാർഥികൾ പുസ്തക താളുകൾക്കപ്പുറത്തേക്ക് പഠനത്തെ കൊണ്ട് പോയി. പ്രകൃതിയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള 

ദ്വിദിന സഹവാസ ക്യാമ്പിന്റെ ആദ്യ സെഷൻ ആയ 

ഗണിത വിസ്മയം  സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ കൃഷ്ണദാസ് പലേരി 

രസകരമായ പ്രവർത്തനങ്ങളിലൂടെയും പസിലുകളിലൂടെയും അയത്ന ലളിതമായി അവതരിപ്പിച്ചു. കണക്കിന്റെ മാന്ത്രിക ലോകത്തെ അദ്ദേഹം കുട്ടികൾക്ക് മുൻപിൽ ലളിതമായി അനാവരണം ചെയ്ത് കാണിച്ചു.

കടങ്കഥകളും പാട്ടും മാജിക്കും അകമ്പടിയായപ്പോൾ കുട്ടികൾ ഗണിതത്തിന്റെ സൗന്ദര്യതലങ്ങൾ നന്നായി ആസ്വദിച്ചു. കേവലമായ സംഖ്യകളോ ക്രിയകളോ കൊണ്ടുള്ള അഭ്യാസങ്ങളല്ല, മറിച്ച് ഗണിതം പ്രശ്ന പരിഹാരവും അതേ സമയം നമ്മുടെ ചിന്തയും ഭാഷയുമാണെന്ന് ക്യാമ്പംഗങ്ങൾക്ക് ബോധ്യമായി.


 അടച്ചിടപ്പെട്ട കോവിഡ് കാലത്തിനു ശേഷം കുട്ടികൾ നേരിടുന്ന പഠന പ്രശ്നങ്ങൾക്ക് മനശാസ്ത്ര പരമായ ഏറ്റവും നല്ല പരിഹാര തന്ത്രമായിട്ടാണ് ഗണിത ക്യാമ്പുകളിലെ ഗണിത വിഭവങ്ങൾ തയ്യാറാക്കിയതെന്ന് ദേശീയ സംസ്ഥാന തലങ്ങളിൽ ഗണിത ക്യാമ്പുകൾ നടത്തി കാൽ നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള കൃഷ്ണദാസ് പലേരി ഉപസംഹാര പ്രസംഗത്തിൽ സൂചിപ്പിച്ചു .


   ഒറിഗാമി എന്ന ജപനീസ് കടലാസ് പുഷ്പ നിർമാണ കല സന്ദീപ് മാഷിൽ നിന്ന് സ്വായത്തമാക്കിയ വിദ്യാർഥികൾ അവർ സ്വയം നിർമിച്ച കലാരൂപങ്ങൾ കണ്ടു സന്തോഷം പൂണ്ടു.

രാത്രിയിൽ ക്യാമ്പ് ഫയറിന്റെ പശ്ചാത്തലത്തിൽ എം ബാലകൃഷ്ണൻ മാസ്റ്റർ നാടൻ പാട്ടിന്റെയും നാടോടി നൃത്തത്തിന്റെയും ലോകത്തേക്ക് കുട്ടികളെക്കൊണ്ട് പോയപ്പോൾ അവർ കടന്നു പോയത് അവിസ്മരണീയ അനുഭവങ്ങലളിലൂടെയാണ്.


പിറ്റേ ദിവസം പുലർച്ചെ ആരോഗ്യമുള്ള മനസ്സിന് വേണ്ടി എങ്ങനെ ആരാഗ്യമുള്ള ശരീരത്തെ നമുക്ക് വാർത്തെടുക്കാം എന്ന് ചടുലവും എന്നാൽ ലളിതവുമായ അഭ്യാസങ്ങളിലൂടെ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ അവതരിപ്പിക്കുകയും പങ്കാളികൾ അവ സ്വായത്തമാക്കുകയും ചെയ്തു.

മറ്റൊരു സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ നിർമൽ കുമാർ കാടകത്തിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ക്ലാസ് സ്വയം വിലയിരുത്താനും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും വിദ്യാർഥികൾക്ക് ധൈര്യം പകർന്നു നൽകി.


ഗിരീഷ് തിരുമേനിയുടെ അഭിനയ കളരി പലരിലും ഒളിഞ്ഞു കിടന്ന ഭാവപ്രകടന കഴിവ് പുറത്തു കൊണ്ട് വരാൻ അവരെ സഹായിച്ചു.

ഖദീജത്ത് സംസാദ് അവതരിപ്പിച്ച 

പ്ലേ ലേൺ ആൻഡ് ഗ്രോ ആംഗലേയ ഭാഷ കളികളിലൂടെ ആർജിക്കാൻ അവസരമൊരുക്കി.

സമാപന സമ്മേളനത്തിൽ നാടിന്റെ മഹിതമായ ഇശൽ പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം മണ്മറഞ്ഞ മൊഗ്രാൽ കവികളുടെ ഗാനങ്ങൾ സ്വരമാധുരിയോടെ ആലപിച്ചു ഗവേഷകനും ഗായകനുമായ യൂസഫ് കട്ടത്തടുക്ക സദസ്സിനെ  കയ്യിലെടുത്തു. 

രസകരവും വിജ്ഞാന പ്രദവുമായ പരിപാടികൾ കൊണ്ട് സമൃദ്ധമായ രണ്ടു നാളുകളുടെ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് ഡയറക്ടർ വിജു മാഷ് നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ലത്തീഫ് മാഷ്, ഷിഹാബ് മാഷ്, അബ്ദുൾ സലാംമാഷ്, സൈനബ, നസീമ, ജിഷ, ഷബ്ന, ഹയറുന്നീസ, ജയശ്രീ, നുഹ്സീന ,രഹ്ന, അജിന, റീജ, ഷീജ, ലയന, എന്നിവർ അവരവരുടെ ഡ്യൂട്ടികൾ ഭംഗിയായി നിർവ്വഹിച്ചു. PTA, SMC ഭാരവാഹികളുടെ സാന്നിധ്യവും സഹകരണവും ക്യാമ്പിന് പുത്തൻ ഉണർവേകി.

         PTA പ്രസിഡണ്ട് സിദ്ദിഖ്അ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം,  മാഹിൻ മാഷ്, ടി കെ അൻവർ, നിസാർ, പെർവാർഡ്, അബ്ദുള്ള കുഞ്ഞി, ജാഫർ സാദിഖ് , മോഹനൻ മാഷ്, റഫീഖ് മാഷ്, റഷീദ ടീച്ചർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി ടി എ അംഗം മുഹമ്മദ് പേരാലിനെ പ്രവർത്തന മികവിന്  പൊന്നാടയണിയിച്ച് ആദരിച്ചു

No comments