JHL

JHL

പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം പ്രൊഫ്സമ്മിറ്റ് സമാപിച്ചു


 കാസർകോട് : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് വേണ്ടി കാസർകോട് മുഹിമ്മാത്തിൽ വെച്ച് സംഘടിപ്പിച്ച പ്രൊഫ്സമ്മിറ്റ് സമാപിച്ചു. സമാപന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മാതാപിതാക്കളുമായും ഗുരുനാഥന്മാരുമായുമുള്ള നല്ല ബന്ധമാണ് ജീവിത വിജയത്തിനും വ്യക്തിവികാസത്തിനും ഏറ്റവും അനിവാര്യമെന്ന് സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി ഉൽബോധനം ചെയ്തു.

എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സഖാഫി, സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ് , സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സയ്യിദ് മുനീറുൽ അഹ്ദൽ , സുലൈമാൻ കരിവെള്ളൂർ,ബഷീർ പുളിക്കൂർ,സയ്യിദ് ഹാമിദുൽ അഹ്ദൽ, മൂസ സഖാഫി കളത്തൂർ, ജാഫർ സിഎൻ, ഉമർ സഖാഫി മുഹിമ്മാത്ത്, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ,കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി,റഷീദ് സഅദി പൂങ്ങോട്,കരീം ദർബാർകട്ട,അഹ്മദ് ബെണ്ടിച്ചാൽ,നംഷാദ് ബേക്കൂർഎന്നിവർ സംസാരിച്ചു. പ്രശസ്ത സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. രാം പുനിയാനി ഇന്നത്തെ മുഖ്യാതിഥിയായിരുന്നു.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് പ്രൊഫഷണൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

No comments