മൈസൂരുവിൽ കഴുത്തിൽ മുറിവേറ്റനിലയിൽ മലയാളി യുവതിയുടെ മൃതദേഹം; മലയാളി സുഹൃത്ത് റിമാൻഡിൽ
മൈസൂരു: മൈസൂരുവിൽ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരിയായ മലയാളി യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന മലയാളിയായ സുഹൃത്തിനെ മൈസൂരു പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.തൃശ്ശൂർ ഊരകം ചെമ്പകശ്ശേരി വല്ലച്ചിറ കാരമുക്കിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ സബീന (30)യാണ് മരിച്ചത്.
തൃശ്ശൂർ സ്വദേശിയായ സുഹൃത്ത് ഷഹാസാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാധിയിലായിരുന്നു താമസം.പലപ്പോഴും ഇരുവരും ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു.
വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.വ്യാഴാഴ്ച പുലർച്ചെ 1.30-ഓടെയാണ് യുവതിയെ കഴുത്തിൽ മുറിവേറ്റ് മരിച്ചനിലയിൽ താമസസ്ഥലത്ത് കണ്ടെത്തിയത്. കൂടാതെ ദേഹത്ത് മർദനമേറ്റ പാടുകളുമുണ്ടായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കി.
സംഭവസമയം യുവാവ് ഒപ്പമുണ്ടായിരുന്നു.സബീനയ്ക്ക് 10 വയസ്സുള്ള മകനുണ്ട്. സംഭവസമയം മകൻ നാട്ടിലായിരുന്നു.സഹോദരങ്ങൾ: ഷമീർ, ഷംനാദ്, ഷാനവാസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment