JHL

JHL

ചെർക്കള - തെക്കിൽ സർവീസ് റോഡ് ഇല്ല - അനിശ്ചിത കാല റിലേ സമരം ആരംഭിച്ചു


 ചെർക്കളം: ദേശീയപാതയിൽ  ചെർക്കള മുതൽ  തെക്കിൽ പാലം വരെ സർവിസ് റോഡ്  നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകി പണി ആരംഭിച്ച 

നിർമാണ കമ്പനി വാക്കുമാറി. 

ഇതോടെ സമരം പുനരാരംഭിച്ച ആക്ഷൻ കമ്മിറ്റി അനിശ്ചിത കാല സമരം പുനരാരംഭിച്ചു. 

 സർവിസ് റോഡ് നിഷേധത്തിനെതിരെ രൂപീകരിച്ച ബേവിഞ്ച ആക്ഷൻ കമ്മിറ്റിയേ യും മേഘ  നിർമ്മാണ കമ്മിറ്റി യേയും വിളിച്ചു കൊണ്ട് ജില്ലാ ഭരണകൂടം സ്ഥലം എം എൽ എയുടെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റിൽ യോഗം ചേരുകയും, ആവശ്യമായ രീതിയിൽ സർവ്വീസ് റോഡും , അനുബന്ധ സൗകര്യങ്ങളും ചെയ്തു തരാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ സർവ്വിസ് റോഡ് ഇല്ലാതെയാണ് പ്രവൃത്തി നടക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് 

ആക്ഷൻ കമ്മിറ്റി  അനിശ്ചിതകാല റിലേ സമരം തുടങ്ങിയത്. 

മൂന്നാം ദിവസം നടന്ന സമര പരിപാടി  കാസറഗോഡ് എം എൽ എ   എൻ.എ.നെല്ലിക്കുന്ന് ഉത്ഘാടനം ചെയതു. മുഹമ്മദ് വടക്കേകര അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സത്താർ പളളിയാൻ , ബഷിർ സ്റ്റാർ നഗർ,   കെ.മുഹമ്മദ് കുഞ്ഞി' എ ടി  മുഹമ്മദ് കുഞ്ഞി, പ്രഭാകരൻ കല്ലും കൂട്ടം എന്നിവർ  സംസാരിച്ചു.   ശറഫുദ്ധീൻ സ്വാഗതം പറഞ്ഞു.

No comments